മാനത്തെ മാരിവിൽ
മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി (2)
കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന കൂട്ടുകാരി
എന്റെ കൂട്ടുകാരി .....
മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി
കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന കൂട്ടുകാരി
എന്റെ കൂട്ടുകാരി .....
തിരുവോണ കാലം വന്നു
തിരുവാതിര രാവും വന്നു
കണികാണാൻ മേടം വന്നു..
റിതു കന്യെ നിന്നെ കാണാൻ
മലർബാണൻ വന്നില്ലെന്നോ...
മാമ്പൂ പൂക്കണ മകര നിലാവിലൊരു
മാദക പരിമളം അരികിലെത്തി....
ഞാൻ എന്നെ മറന്നതോ
കനവിന്റെ അലകളിൽ
താമര തോണിപോൽ ഒഴുകിപ്പോയി
തിരുകാവിൽ കൊടിയേറും
നാളും കാത്തു ഞാൻ
മഷിചാന്തും കരിവളയും
വാങ്ങാൻ ഓർത്തു ഞാൻ
എന്റെ മൺകുടിൽ തേടി
നിന്റെ കണ്മുന തുമ്പിൽ
ഒരു ചിറകുള്ള പരിഭവം
കുറുകി നിന്നു നീ കുറുകി നിന്നു
മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി
കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന കൂട്ടുകാരി
എന്റെ കൂട്ടുകാരി .....