കഥയിലെ രാജകുമാരിയും

യാ ദേവി സർവ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കൽപ്പടവിൽ
(കഥയിലെ‌)

ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണർത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകൾക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങൾ തൊഴുകൈ നാളങ്ങൾ
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ‌)

ആവണിത്താലങ്ങളേന്തി രാ‍ഗതാളം തുടിക്കുന്ന രാവിൽ
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊൻ‌മേഘം കണ്ണെഴുതി കാർമേഘം
പൊട്ടുതൊട്ട് പൂത്താ‍രം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാർത്തിയ കല്യാണമായി
(കഥയിലെ‌)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathayile rajakumariyum

Additional Info

അനുബന്ധവർത്തമാനം