രാക്കടൽ കടഞ്ഞെടുത്ത
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
(രാക്കടൽ കടഞ്ഞെടുത്ത......)
പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍
ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടില്‍ കിലും കിലുങ്ങി നിന്‍റെ താളം സ്വരം സ്വരം പൊഴിഞ്ഞു പൊന്‍കൊലുസ്സു പാടി മനസ്സിനുള്ളിലുള്ള താളം ഒന്നു കണ്ട മാത്രയില്‍ നാം അലിഞ്ഞ സന്ധ്യയില്‍ മൗനം കിന്നാരമായി മൗന നൊമ്പരം തൊട്ടുലഞ്ഞുപോം നീ രാഗാര്‍ദ്രയായി രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍
അടുത്തടുത്തു വന്നതാര്‍ക്കുവേണ്ടിയാണു നീ ഉടുത്തൊരുങ്ങി വന്ന പെണ്ണേ കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും നിനക്കു വേണ്ടിയുള്ളതല്ലേ എന്തിനിന്നു വന്നു നീ തേന്‍ ചുരന്ന വേളയില്‍പൂവേ പുന്നാരമേ ദേവരാഗമേ പൊന്‍പരാഗമേ എന്‍ പൊന്നോമലേ (രാക്കടൽ കടഞ്ഞെടുത്ത.....) പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
RAKKADAL
Additional Info
ഗാനശാഖ: