കസ്തൂരിഗന്ധികൾ പൂത്തുവോ

കസ്തൂരി ഗന്ധികൾ പൂത്തുവോ
കർപ്പൂര തുളസി തളിർത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികൾ
ഒന്നായ് പൂന്തേൻ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം

കാറ്റിലൊഴുകിയൊഴുകി വരും കല്പകുസുമമോ
കണ്ടിരിക്കാൻ ദൈവംതീർത്ത കനകശില്പമോ
ആരു നീ ആരു നീ അരുണശകലമോ

മുനികുമാരാ മുനികുമാരാ
മനുഷ്യകന്യക ഞാൻ
നീ കാണാത്ത വസന്തം ഞാൻ
നിന്റെ നിർവൃതി ഞാൻ
പ്രേമവാഹിനിയായ് ഞാനൊഴുകാം
നീയതിൽ കളിത്തോണിയാകൂ

എത്ര സുന്ദരമമലേ നിന്നുടെ
ചിത്രവദനാരവിന്ദം
എന്തു നിൻ കുളിർമാറിലൊളിച്ചിരിപ്പത്
പന്തുകളോ മലർമുകുളങ്ങളോ
നിൻ പൂന്തനുവിൽ തങ്കം ചേർത്തത്
നന്ദന ചൈതന്യമോ
നിന്നധരത്തിൽ പൂഞ്ചൊടി ചേർത്തത്
സന്ധ്യാമലരൊളിയോ
നീയെൻ അരികിൽ ഇരിക്കുമ്പോളെൻ
മേനി വിറയ്ക്കുന്നതെന്തേ
നിൻ മിഴിഇതളുകൾ ഇളകും നേരം
എൻ മനമുലയുന്നതെന്തേ
ഓം നമോ നാരായണായ

അതിഥിയായൊരു മുനികുമാരൻ
ആശ്രമവാടിയിൽ വന്നു
അവനെ ഒരു മാത്ര കണ്ടപ്പോൾ
കുളിർ കോരി ഉള്ളിൽ
ഒരു പുത്തൻ കീർത്തനം ഉലഞ്ഞാടി
കാർമേഘം പോലുള്ള വാർകൂന്തൽ
കരിങ്കൂവളപ്പൂ നയനങ്ങൾ
മാറത്തു താമരപൂമൊട്ടുകൾ
മതിയൊളി ചിതറുന്ന തേൻചുണ്ടുകൾ

മുനികുമാരനല്ല അതു മുനികുമാരനല്ല
ദേവതയായി നടിക്കുന്നു
ദുർഭൂതമെൻ മകനേ
നീയിനി ആ മുഖം കണ്ടുപോയാൽ
നിന്റെ തപോബലം നഷ്ടമാകും

ചൊല്ലു നീ ദുർഭൂതമോ
സ്വർഗ്ഗത്തിൽ വാഴുന്ന ദേവതയോ
നിന്നെ പിരിയുവാനാവുകില്ല
നിന്നെ മറക്കാൻ കഴിയുകില്ലാ
കാടു വിട്ടങ്ങെന്റെ കൂടെ വന്നാൽ
നാടിന്റെ ഭംഗികൾ കാണാം
മരവുരി മാറ്റാം മന്ത്രം മറക്കാം
മാരമഹോത്സവം കാണാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasthuri Gandhikal

Additional Info

അനുബന്ധവർത്തമാനം