ഹേയ് മുൻ കോപക്കാരീ

ഹേയ് ഹേയ് മുൻകോപക്കാരീ.. മുഖം മറക്കും നിന്റെ മനസ്സൊരു മുല്ലപ്പൂങ്കാവ് അകന്നു നിന്നാൽ പച്ചിലക്കാവ് അടുത്തു വന്നാൽ തങ്കനിലാവ് (മുൻകോപക്കാരീ..) പിണങ്ങിയെത്തും തെന്നലായ് അഹ..അഹ നിറഞ്ഞൊഴുകീ ഞാൻ അഹ..അഹ... പുഞ്ചിരിപ്പൂംകൊലുസ്സു കണ്ട് തരിച്ചുപോയി ഞാൻ ഉണർന്നനേരം പിണക്കമെല്ലാം മറന്നുപോയീ നാം പതഞ്ഞുപൂക്കും വസന്തസദ്യ നുകർന്നുപോയീ നാം ഹേയ്...ഹേയ് ..മുൻകോപക്കാരീ.. ഉറങ്ങിടുമ്പോൾ നിന്റെ നെഞ്ചിൽ അഹ..അഹ.. ഉണർന്നിരിക്കും ഞാൻ അഹ...അഹ.. കണ്ണുകളിൽ ദാഹവുമായ് വിരിഞ്ഞു നിൽക്കും നീ കഴിഞ്ഞ കാലകഥകളോർത്ത് ചിരി വിടരുമ്പോൾ വിടർന്ന ചുണ്ടിൽ പുതിയ കാവ്യമെഴുതി വെയ്ക്കും ഞാൻ ഹേയ്..ഹേയ്.. മുൻകോപക്കാരീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Munkopakkari

Additional Info

അനുബന്ധവർത്തമാനം