കറുമ്പനിന്നിങ്ങു വരുമോ

കറുമ്പനിന്നിങ്ങു വരുമോ കാറേ
കറുമ്പനിന്നിങ്ങു വരുമോ കാറേ
വെളുവെളെ പൈമ്പാല് തുളുമ്പും നിലാവേ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ 

കായാമ്പൂവിൻ നേരഴകാണെ
നങ്ങേലി പെണ്ണിനെ കാണാന്..
കണ്ണിണയിൽ മയ്യെഴുതാനോ
കണ്ണാടി നോക്കണ് പൊയ്കെല്...
മിണ്ടാതെ മിണ്ടണ് പൂഞ്ചേല്..

ചെമ്പക പൂവും കൊണ്ടു
ചന്ദിരൻ മേലെ വന്നു
ചുന്ദരി പെണ്ണിനു ചൂടാന്.
രാവു മുഴുക്കാനും കൂടാന്..
നേരം പുലരുവാനേറെയുണ്ട്..(കറുമ്പനിന്നിങ്ങു)

എനെന്റെ നീർമുടി കോതുമ്പോളെന്തിനു
നീ വന്ന് നോക്കണ് മാടത്തത്തെ
ചേലെനിക്കില്ലെടി കുഞ്ഞിപ്പെണ്ണേ..
മാരിൽ കാറിൻ നേരിയതാലേ
മാറ് മറയ്ക്കണ് പൂനിലാവേ
കാണാവള്ളിയിൽ ഊഞ്ഞാലാടാം
നങ്ങേലി പെണ്ണിനെ കൂട്ടാമോ
ഓളത്തിൽ ഓളക്കം ചായാമോ 

കറുമ്പനിന്നിങ്ങു വരുമോ കാറേ
കറുമ്പനിന്നിങ്ങു വരുമോ കാറേ
വെളുവെളെ പൈമ്പാല് തുളുമ്പും നിലാവേ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karumbaninningu

അനുബന്ധവർത്തമാനം