കടലിൽ

കടലിൽ തിരമാലകളേറി

അരയൻ തുഴ തുഴയുന്നേയ്

കടലമ്മേ കനിയുക വേഗം

കടലിൽ മീൻ പെരുകട്ടേ ഹോ ഹയ്യാ....

 

ആകാശക്കോണിൽ ദൂരേ

ആരോ വല വീശുന്നേയ്

ആഴക്കടലിലെത്തീട്ട്

വല വീശാം തുഴ തുഴയോ ഹോ ഹയ്യാ

 

 

മറുകടലിൻ നടുവിൽ പോയ് കടലമ്മേ

മണിവലകൾ വീശുന്നെയ് കടലമ്മേ

വല നിറയെ മീൻ തായോ കടലമ്മേ

കൈ നിറയെ പൊൻ തായോ കടലമ്മേ ഹോ ഹയ്യാ

 

കർത്താവിൻ കണ്ണു തുറന്നേയ്

കടലിൽ മീൻ പെരുകുന്നേയ്

മുത്തായ മുത്തുകളൊക്കെ

മുത്താരത്തോണിയിലായി

ചെമ്മീൻ നെമ്മീൻ കളിമീൻ കിളിമീൻ

അയല പരവ തുടു തുടു മീൻ ഹോ ഹയ്യാ

 

കരയിലാ ചിമ്മിനിക്കണ്ണുമായി

അരയന്റെ കൂരകൾ നോക്കി നിൽക്കും

മീനേറെയുണ്ടെങ്കിലും കൂരയണഞ്ഞാലും

അരയന്റെ ചട്ടിയിൽ കഞ്ഞിനീര് ഹോ ഹയ്യാ

 

കിട്ടിയ മുത്തുകൾ കൊണ്ടേ ഞങ്ങൾ

കരയിൽ ചെന്നീടും

സ്വത്തുകളായ മീനുകൾ ഞങ്ങൾ

ചേർത്തു കൂട്ടീടും

ഒരുമിച്ചൊരു ലക്ഷ്യത്തിൽ ഞങ്ങൾ

ഉറച്ചു നിന്നീടും

അവകാശങ്ങളുമെല്ലാം ഞങ്ങൾ

ചേർന്നു നേടീടും ഹോ ഹയ്യാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalil

Additional Info

അനുബന്ധവർത്തമാനം