ആത്മസഖീ

ആത്മസഖീ നീ തേടിയണയുവതാരേ
ആരേ ആ...രേ...
ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു
നിന്നെ നിന്നെ നി.....ന്നെ (ആത്മ..)
 
മാമകഹൃദയം തരളിത ഹൃദയം
എന്നേ എന്നേ നിനക്കായുഴിഞ്ഞു  വെച്ചൂ
ഈ മനോഹര ജീവിതത്തിൽ
സ്നേഹസഞ്ചാരീ
മന്ത്രകോടിയണിഞ്ഞു വരുമ്പോൾ
മംഗലമാല തരില്ലേ
 
 മാനസമണിയറ പൂകുമ്പോൾ
വാരഴകിന്നഴകേ എന്നിൽ
നീ അലിഞ്ഞു ചേരും
അലിഞ്ഞു ചേരും (ആത്മ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athmasakhi

Additional Info

അനുബന്ധവർത്തമാനം