അമ്മ അമ്മക്കൊരുമ്മ

അമ്മ അമ്മയ്ക്കൊരുമ്മ അ അ അ

ആന ആനമേലമ്പാരി ആ ആ ആ

ഇമകൾ പൂട്ടിയിരുന്നാലോ ഇ ഇ ഇ

ഈശ്വരനീ വഴി വരുമല്ലൊ ഈ ഈ ഈ

 

അമ്മ അമ്മക്കൊരുമ്മ

ആന ആനമേലമ്പാരി

ഇമകൾ പൂട്ടിയിരുന്നാലോ

ഈശ്വരനീ വഴി വരുമല്ലോ

 

ഉണ്ണികളേ ഉണ്ണികളേ ഉ ഉ ഉ

ഊഞ്ഞാലാടാൻ വായോ ഊ ഊ ഊ

എലികൾ എലികൾ എട്ടെലികൾ  എ എ എ

ഏണിയിലേറി വീണേ പോയ് ഏ ഏ ഏ

 

ഉണ്ണികളേ ഉണ്ണികളേ

ഊഞ്ഞാലാടാൻ വായോ

എലികൾ എലികൾ എട്ടെലികൾ 

ഏണിയിലേറി വീണേ പോയ്

 

കക്കകൾ കൊണ്ടൊരു കളിവീട്ടിൽ ക ക ക

കാക്കയും കാടനും താമസിച്ചു കാ കാ കാ

കിളികൾ പോലെ കിലു കിലെ ചിരിക്കുന്നു കി കി കി

കീരിയും പാമ്പും രസിക്കുന്നു കീ കീ കീ

 

കക്കകൾ കൊണ്ടൊരു കളിവീട്ടിൽ

കാക്കയും കാടനും താമസിച്ചു

കിളികൾ പോലെ കിലു കിലെ ചിരിക്കുന്നു

കീരിയും പാമ്പും രസിക്കുന്നു

 

 

ചന്തം നോക്കാനാരുണ്ട്

ച ച ച ചന്തം നോക്കാൻ ഞങ്ങളുണ്ട്

 

ചിപ്പി പെറുക്കാനാരുണ്ട്

ചി ചി ചി ചിപ്പി പെറുക്കാൻ ഞങ്ങളുണ്ട്

തത്തമ്മപ്പെണ്ണിനിന്നാരുണ്ട്

ത ത ത തത്തമ്മപ്പെണ്ണിനു ഞങ്ങളുണ്ട്

പൂക്കളിറുക്കാനാരുണ്ട്

പൂ പൂ പൂ പൂക്കളിറുക്കാൻ ഞങ്ങളൂണ്ട്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma ammakkorumma

Additional Info