ചാരായം ചാരായം
ചാരായം ചാരായം പട്ടച്ചാരായം
അന്തിക്കിത്തിരി അകത്തു ചെന്നാൽ
എന്തു നല്ല രസം എന്തു നല്ല സൊകം
പൂസായാൽ
പൂസായാൽ അടിച്ചു പൂസായാൽ
പഞ്ഞി പോലെ പറ പറന്നു നടക്കാം
പൊട്ടിച്ചിരിക്കും പൊട്ടിക്കരയും
കൂട്ടിയിടിക്കും കെട്ടിപ്പിടിക്കും
പൊന്നളിയാ എന്റെ പൊന്നളിയാ
പോട്ടാക്കാ പോട്ടാക്കാ രണ്ടു പോട്ടാക്കാ
പൊണ്ടാട്ടി ചൊല്ലു കേക്കാത് നാൻ
തിണ്ടാട്ടമാടും അവ ശണ്ട പോടും നാൻ
തെണ്ടുവാങ്കും മേൽ കൊപ്പളം വെക്കും
മച്ചാനേ എങ്ക മച്ചാനേ (ചാരായം..)
പള്ളീലെ പെരുന്നാളിനു വെള്ളീലെ വെന്തിങ്ങേം
നെഞ്ചിലെ അളവിനു തയ്ച്ചൊരു ജമ്പറും
വളയും തളയും മാലേം വാങ്ങിക്കൊണ്ടു കൊടുക്കും എന്റെ
മുക്കോത്തിപ്പെണ്ണിന്റെ ചിരി കണ്ടു നിൽക്കും
എന്റെ വീട്ടീന്നടുപ്പത്ത് തീ പൊകഞ്ഞു കാണില്ല
എന്റെ പൊന്നു മക്കളൊക്കെ വെശന്നുറങ്ങിക്കാണും
അവരെ കെട്ടിപ്പിടിച്ചൊരെൻ അരയത്തിപ്പെണ്ണിനെ
കാത്തിരിക്കൂല്ലേ കരഞ്ഞു കാത്തിരിക്കൂല്ലേ (അരയത്തി...)