ഇനിയും വരാത്തൊരെൻ
ഇനിയും വരാത്തൊരെൻ ദേവതയ്ക്കായ്
ഇവിടെ ഞാൻ കാതോർത്തു നിൽക്കയല്ലോ
ഇതിലേ വരാത്തൊരു പെൺകൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാൻ നോൽക്കയല്ലോ
അനുദിനം നോയ്മ്പു ഞാൻ നോൽക്കയല്ലോ
പുഷ്പോദയങ്ങൾക്കു ഭംഗിയില്ലാ
പൂങ്കുയിൽ പാട്ടുകൾക്കീണമില്ലാ (പുഷ്പോദയങ്ങൾക്കു)
ഞാനുപാസിക്കും തിടമ്പിനല്ലാതെയീ
ഭൂമിയിലൊന്നിനും ചന്തമില്ലാ
ഭൂമിയിലൊന്നിനും ചന്തമില്ലാ (ഇനിയും )
നീ വെളിച്ചത്തെ കൊതിക്കുന്മെങ്കിൽ
സൂര്യനായ് നിൻമുന്നിൽ ഞാനുദിക്കാം (നീ വെളിച്ചത്തെ)
അന്ധകാരത്തെ നീ ആഗ്രഹിച്ചാൽ
വെൺചന്ദ്രലേഖയെ പൂഴ്ത്തി വെയ്ക്കാം
വെൺചന്ദ്രലേഖയെ പൂഴ്ത്തി വെയ്ക്കാം (ഇനിയും )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Iniyum varaathoren
Additional Info
Year:
2000
ഗാനശാഖ: