മാസം തൈമാസമായ്
മാസം തൈമാസമായ്
ശുഭയോഗം സഞ്ചാരമായ്
ആത്മാവിൽ തേടും പെണ്ണാളേ
നാണത്തിൻ പൂമൊട്ടായ് കണ്ടു ഞാൻ
മോഹങ്ങൾ ഹരിശ്രീ എഴുതും നാളിൻ പുണ്യത്തിൽ (മാസം)
നീലക്കൺകളിൽ കുളിർ പാകും സ്വപ്നമോ
നാടൻ പെൺകൊടി ഇവൾ കോവിൽ ശില്പമോ
ദൂരെ തേരുമായ് ഒരു സൂര്യൻ വന്നുവോ
ഓമൽക്കൈകളിൽ നവതീർത്ഥം തന്നുവോ
മനസ്സിൻ വെൺതാളിൽ നീ
ഒരു മൗനപ്പൊൻപീലിയായ്
ഇനി നാം ആനന്ദമേളം കൊണ്ടാടും
പ്രേമാർദ്രസല്ലാപമോടെ കരളിൽ
പുളകത്താമര വിരിയുകയായ് (മാസം)
വീണക്കമ്പിപോൽ സുഖനാദം ചേർക്കുമോ
തമ്മിൽ തമ്മിൽ നാം അലിഞ്ഞൊന്നായ് മാറുമോ
പാടും നെഞ്ചിലായ് തുടിതാളം പെയ്തു നീ
മാടപ്രാവുപോൽ ഇനി കൂടെപ്പോരു നീ
മനസ്സിൻ പാലാഴിയിൽ ഞാൻ തിരയും പീയൂഷമേ
ചേലിൽ താമ്പൂലത്താലം കയ്യേന്തി ഞാൻ
നീയെന്റെ ഉന്മാദമായി കരളിൻ അറയിൽ
ആതിര വിരിയുകയായ് (മാസം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maasam thaimaasamaay
Additional Info
Year:
2000
ഗാനശാഖ: