പാൽച്ചിരിയാൽ നീ

പാൽച്ചിരിയാൽ നീ തൂകും ഈ മഴ തേന്മഴ

മാൻ മിഴിയാൽ നീ നീട്ടും ആയിരം ആരതി

നൂറിതൾ വിരിയും അനുരാഗം

നൂപുരമണിയും അഭിലാഷം

നെല്ലോലക്കിളിയേ കിളിയേ എൻ മാറിൽ പടരൂ  (പാൽച്ചിരിയാൽ)

 

കാവിലെ കാർത്തികപ്പൂ പോലാണേ എന്നോമൽക്കിളിയുടെ ചന്തം

നാണം കൊള്ളും നേരത്ത് പാല പൂത്ത ചേലാണേ

ഏഴിലം കാട്ടിലെ തേൻ പോലാണേ ആരോമൽ പ്രിയനുടെ ഭാവം

സ്വപ്നം കാണും നേരത്ത് ദേവഗീതി പാട്ടാണേ

പാദസരം ചാർത്തുകയായ്

പാദസരം ചാർത്തുകയായ്

താരും തളിരും ചൂടുമ്പോൾ

ആർത്തിരമ്പും സംഗമമേളം കേൾക്കുന്നൂ  (പാൽച്ചിരിയാൽ)

 

ഗോപുരവെള്ളരിപ്രാവുകളായി

ഈ രാഗലഹരിയിൽ നമ്മൾ

ഉള്ളിൻ യമുനാതീരത്തു

രാധയായ് മാറാം ഞാൻ

പൂമ്പൊടി കാവടിയാടും നാളിൽ

ആമോദകളഭം ചാർത്തി

മണ്ണിൻ വിണ്ണിൻ സായൂജ്യം

മേനിയാകെ നൽകാമോ

ദേവപദം പൂകുകയായ്

ദേവപദം പൂകുകയായ്

മനസ്സും മനസ്സും ചേരുമ്പോൾ

ആറ്റുനോറ്റ മംഗളമേളം കേൾക്കുന്നൂ   (പാൽച്ചിരിയാൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalchiriyaal nee

Additional Info

Year: 
2000

അനുബന്ധവർത്തമാനം