പള്ളിയുണർത്തുവാൻ

പള്ളിയുണർത്തുവാൻ പാട്ടുമായെത്തുന്ന

പാണനാരേ പഴം പാണനാരേ

പമ്പാനദിക്കരെ പാടത്തിനക്കരെ

പോയ് വരാമോ ഒന്നു പോയ് വരാമോ

ഇത്തിരിപ്പൂവിലെ അത്തറൊരിത്തിരി കൊണ്ടു വരാമോ നീ

മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്

മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്  (പള്ളിയുണർത്തുവാൻ)

 

ഭൂമിദേവി പെണ്ണൊരുങ്ങി (2)

ആകാശം വന്നു കൻടു

അവരുടെ വേളീയോഗമിണങ്ങീ

മേഘപ്പൂവിലെ മാരിക്കാറുകൾ

ഓടി വന്നു താലി തീർക്കുവാൻ

മെല്ലെ കുനിഞ്ഞപ്പോൾ ലജ്ജിച്ചു നിൽക്കുന്ന

ഭൂമിയും വാനവും വേളിക്കൊരുങ്ങുമ്പോൾ

മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്

മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്  (പള്ളിയുണർത്തുവാൻ)

 

ആ സ്വർഗ്ഗം തേരിൽ വന്നൂ (2)

സമ്മാനം കൊണ്ടു തന്നൂ

മധുവിധുവേള കേളി തുടങ്ങി  (ആ സ്വർഗ്ഗം)

ചായം തഴുകിയ വീണമീട്ടുവാൻ

കൂടെയെത്തീ കാമസായകൻ

തത്തക്കിളിച്ചുണ്ടു തമ്മിലുരസുമ്പോൾ

ചെക്കനും പെണ്ണും തമ്മിൽ ക്ഒതിക്കുന്നൂ

മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്

മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്  (പള്ളിയുണർത്തുവാൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
palliyunarthuvaan