ഗോകുലം തന്നിൽ വസിച്ചീടുന്ന

(ആലാപ്)
ഗോകുലം തന്നിൽ വസിച്ചീടുന്ന നന്ദാത്മജൻ മുകിൽ‌വർണ്ണൻ

കാടകം പുക്കൊരു സന്ധ്യാനേരം ഓടക്കുഴലുവിളിച്ചു

അംഗജബാണങ്ങളേറ്റു ഗോപകന്യമാർ കൈയ്യ് മെയ്യ് മറന്നൂ

സ്നാനം കഴിഞ്ഞാളൊരുത്തി ഹരിചന്ദനം കാലിൽ ഉഴിഞ്ഞൂ

അഞ്ജനം കാതിൽ അണിഞ്ഞൂ, തോഴി കസ്തൂരി കണ്ണിൽ എഴുതി

അറിയാതെ അവരാകെ ആനന്ദക്കണ്ണന്റെ അരികിലേയ്ക്കോടിക്കിതച്ചു
ഗോകുലം തന്നിൽ വസിച്ചീടുന്ന നന്ദാത്മജൻ മുകിൽ‌വർണ്ണൻ
കാടകം പുക്കൊരു സന്ധ്യാനേരം ഓടക്കുഴലുവിളിച്ചു

താലമെടുത്താളൊരുത്തി തന്റെ ചേലകൾ ചാലെ മറന്നാൾ

കുങ്കുമം കൈകളിൽ തേച്ചു, മണിക്കൊങ്കയ്ക്ക് മൈയ്യെഴുതിച്ചു

കാനനം താണ്ടിനാർ അവർ തമ്മിലറിയാതെ കണ്ണനെ തേടി ഉഴന്നൂ
ഗോകുലം തന്നിൽ വസിച്ചീടുന്ന നന്ദാത്മജൻ മുകിൽ‌വർണ്ണൻ
കാടകം പുക്കൊരു സന്ധ്യാനേരം ഓടക്കുഴലുവിളിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Gokulam thannil vasicheedunna