കമലാംബികേ രക്ഷമാം

ആ..ആ..ആ...ആ...
കമലാംബികേ രക്ഷമാം
കമലാംബികേ രക്ഷമാം
ശൃതജന ഹൃദയ കമല മദ്ധ്യകതേ
കമലാംബികേ രക്ഷമാം
ശൃതജന ഹൃദയ കമല മദ്ധ്യകതേ
കമലാംബികേ രക്ഷമാം..ആ..ആ..

അലിവൊഴുകും നയന യുഗം
കണി കാണാൻ ഞാൻ വരുമ്പോൾ (2)
ഒരു നാളിലും അണയാത്തൊരഭയം
നീ തരുമോ
അരുണാഭയിലിളകും തവ
തിരു വദനം തൊഴുതുണരാൻ
സ്വര സംക്രമം അണിയുന്നൊരു രാഗലയം തരുമോ
കമലാംബികേ രക്ഷമാം
ശൃതജന ഹൃദയ കമല മദ്ധ്യകതേ
കമലാംബികേ രക്ഷമാം..ആ..ആ..

തിലകുസുമം പണിയും നിൻ
തിരു നാസിക തെളിയാൻ
കരുണാ രസം ഒഴും തവ തിരുശോഭയിൽ നിറയാൻ (2)
ജന്മാന്തര സുകൃതവുമായ് തിരുനടയിൽ വരുമ്പോൾ
മണിനൂപുരം ഉണരുംനിൻ നാദലയം തരുമോ
കമലാംബികേ രക്ഷമാം.
ശൃതജന ഹൃദയ കമല മദ്ധ്യകതേ
കമലാംബികേ രക്ഷമാം..ആ..ആ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamalambike

Additional Info