ഊഞ്ഞാലുറങ്ങി - F

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി
നോവുന്ന തെന്നലിന്‍ നെഞ്ചിലെ 
ആദിതാളമെങ്ങോ തേങ്ങീ...
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ്
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു
ഓണവില്ലു വീണുലഞ്ഞുപോയ്...
തേക്കുപാട്ടിലൊഴുകീ തേനരിമ്പുകള്‍
ആരവങ്ങളില്‍ അറിയാതെ വീഴും...
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് 
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

രാവിറമ്പിലേതോ കളിവള്ളമൂയലാടി
അലയുണര്‍ന്ന കായലോടിയില്‍
പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ്
ഒരു തലോടലില്‍ കുളിരാനായ് എങ്ങോ...
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് 

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി
നോവുന്ന തെന്നലിന്‍ നെഞ്ചിലെ 
ആദിതാളമെങ്ങോ തേങ്ങീ...
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ്
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oonjalurangi - F