ചെമ്പാവ് പുന്നെല്ലിൻ ചോറോ

( കോറസ്) തനതിന്നത്താനാതിന്ന താനാതിന്ന തിന്തിന്നോ..
തനതിന്നത്താനാതിന്ന താനാതിന്നതിന്തിന്നോ

ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
മുല്ലപ്പൂച്ചിരിയോ

ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കൂട്ടീട്ടെരിവ് കൊണ്ടിടം കണ്ണ് തുടിച്ചവനേ
( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

പഞ്ചാരപ്പാലട പ്രഥമൻ
തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലം കൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രണയം പോൽ പരക്കുന്ന മനപ്പായസം

മൂവാണ്ടൻ മാവിന്റെ കുളിര് വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ്
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ
മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ
( കോറസ്) തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ

വരിക്കപ്പൊൻച്ചക്കേടേ മടല്
കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കീ
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചൂടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

വെൺമേഘ പത്തിരി താളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ
മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി
(കോറസ് ) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

തനതിന്നത്താനാതിന്ന താനാതിന്ന തിന്തിന്നോ..
തനതിന്നത്താനാതിന്ന താനാതിന്നതിന്തിന്നോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chembavu punnellin

Additional Info