കാണാമുള്ളാൽ ഉൾനീറും

[f]കാണാമുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകി അലിയേ[f]

[f]ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
[m]നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
[f]വിരഹമേ...ആ ആ
[m]വിരഹമേ നീയുണ്ടെങ്കില്‍
[m&f]പ്രണയം
[f] പടരും സിരയിലൊരു തീയലയായ്‌...
[m]കാണാ മുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം

[f]നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
[m]മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
[f]കദനമേ............
[m]കദനമേ നീയില്ലെങ്കില്‍
[m&f]പ്രണയം
[f] തളരും വെറുതെയൊരു പാഴ്കുളിരായ്‌...
[m]കാണാ മുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം

നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകി അലിയേ[f]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanamullal ul

Additional Info