ചന്ദനവിശറിയും വീശി വീശി
ചന്ദനവിശറിയും വീശി വീശി
ചൈത്ര രജനിയും വന്നു
പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ
പാലും പഴവുമായ് വന്നൂ (ചന്ദന...)
അനുരാഗനാടകവേദിയിലാടുവാൻ
കനകച്ചിലങ്കകൾ ഞാനണിഞ്ഞു
മധുരമാ നർത്തന വേളയിൽ പാടുവാൻ
മണിവീണയുമായ് ഞാനിരുന്നു (ചന്ദന...)
നമ്മുടെ സങ്കല്പ മണിയറ വാതിലിൽ
സുന്ദരസ്വപ്നങ്ങളണി നിരന്നു
നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ
നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandana Vishariyum Veeshi Veesh
Additional Info
ഗാനശാഖ: