പൂങ്കോഴി തന്നുടെ കൂജനം
പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ
പൂജാസമയമായി
ഉണരുണരു ഉണരുണരു (പൂങ്കോഴി..)
ഓം നമോ നാരായണായ
ഓം നമശ്ശിവായ
ഓം നമോ ബ്രഹ്മദേവായാ
പ്രിയേ അഹല്യേ പ്രിയേ അഹല്യേ
പുറപ്പെട്ട വഴിതന്നെ മടങ്ങിയല്ലോ
പൂജാകര്‍മ്മങ്ങള്‍ കഴിച്ചില്ലല്ലോ
പുലര്‍കാലസ്നാനവും ചെയ്തില്ലല്ലോ
രജനി തീര്‍ന്നില്ലല്ലോ - രാക്കിളി
പാടീടുന്നു നീളവേ - രജനി
മദനന്‍ തൂകും മലര്‍ശരത്താലെ
ആശാചഞ്ചലം മാനസം
ചണ്ഡാല വഞ്ചിച്ചു നീ
ചതിയാല്‍ ഋഷീന്ദ്രനെ
കണ്ണുകള്‍ സഹസ്രങ്ങള്‍
നിന്‍ മെയ്യില്‍ മുളയ്ക്കട്ടെ
പതിയെ വഞ്ചിച്ചെന്ന
ഘോരാപരാധത്തിന്
പാറയായ് തീര്‍ന്നിടട്ടെ
അഹല്യേ നീയീ കാട്ടില്‍
അപരാധിയല്ല ഞാന്‍
അവിടത്തെ പ്രിയപത്നി
അവിടന്നു നല്‍കണേ
ശാപമോക്ഷം
ഒരു നാള്‍ വരും രാമന്‍
കല്ല്യാണധാമന്‍ തന്റെ
ചരണസ്പര്‍ശം കൊണ്ടു
നാരിയായ് തീരും വീണ്ടും
പാഹിപരാല്പര ശ്രീരാമാ
പാപനിവാരണ ശ്രീരാമാ
ശാപവിമോചനദായക രാഘവ
പദതളിര്‍ ശരണം ശ്രീരാമ
പാഹിപരാല്പര ശ്രീരാമാ
പാപനിവാരണ ശ്രീരാമാ
ഹരേ രാമ രാമ
ഹരേ രാമ രാമ