കടലാടി തേടി
കടലാടി തേടി കടലില്‍ പോയ
കഥയായ് തീര്‍ന്നല്ലോ
കനകമെന്നോര്‍ത്തു ഞാന്‍
കയ്യിലെടുത്തത് കനലായ് പോയല്ലോ
(കടലാടി..)
കടലാസിലാണല്ലോ കപ്പല്‍
ഞാന്‍ തീര്‍ത്തത്
അലയാഴി ചുറ്റാനായ്
മണലു കൊണ്ടാണല്ലോ
മണിമേട തീര്‍ത്തതു്
മഴയില്‍ വാഴാനായി
(കടലാടി..)
മിന്നാമിനുങ്ങിനെ കണ്ടു ഞാന്‍
മാണക്യക്കല്ലായ് കരുതിയല്ലോ
തണ്ണീരിനായ് കാനല്‍ ജലത്തിന്റെ
പിന്നാലെ ചെന്നല്ലോ
(കടലാടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadaladi thedi
Additional Info
Year:
1973
ഗാനശാഖ: