കണ്ണേ കരളേ കാത്തിരുന്നു

കണ്ണേ കരളേ കാത്തിരുന്നു കാലം പോയല്ലോ
കാലം പോയല്ലോ
കനിവു് കാട്ടി കൂട്ടു ചേരാന്‍ കോപമാണെന്നോ
എന്‍മേല്‍ കോപമാണെന്നോ
കാമുകന്റെ പോക്കറിഞ്ഞ പൊന്നേ പൈങ്കിളിയെ - എന്റെ പൊന്നേ പൈങ്കിളിയേ
നോക്കി നോക്കിയെന്‍ മനസ്സില്‍ വന്നു ചേര്‍ന്നല്ലോ

ആകാശപ്പൊയ്ക തന്നില്‍ പൂനിലാവിന്‍ തോണിയേറി‌
പുന്നാരക്കഥകളുമായ് പാടിവരും റാണിയല്ലോ
സങ്കല്പകോട്ടമേലേ കോട്ട കെട്ടും കാമുകനെ
കോട്ടകെട്ടി കോട്ടകെട്ടി കാത്തിരിക്കല്ലേ നിന്റെ
കാര്യമെല്ലാം ഞാനറിഞ്ഞു നേരം പോക്കല്ലെ

മന്മഥനും തോറ്റു പോകും അഴകനല്ലോ
വൈകിടാതെ വേഗം പോകൂ വഴിയറിഞ്ഞല്ലോ
ഏറ്റു പാടിപ്പാടിയെന്നെ അടിമയാക്കി
എന്നെ തടവിലാക്കി
കണ്ണെറിഞ്ഞു കൈവളയാല്‍ കഥ പറഞ്ഞു
എന്നെ മാലചാര്‍ത്തി മാരനാക്കും
മൈലാഞ്ചിക്കിളിയേ - എന്റെ
മൈലാഞ്ചിക്കിളിയേ

പകല്‍ക്കിനാവ് കണ്ട് പായസം വിളമ്പല്ലേ
പൂത്താലി മാലചാര്‍ത്താന്‍ പൊന്നെ സമയമില്ല
നിന്‍ കരളില്‍വന്ന പ്രേമം കാത്തു് സൂക്ഷിച്ചോ
കേട്ടോ ഉച്ചവെയില്‍ കൊണ്ടാല്‍ വട്ടിളകും
നേരമായല്ലോ നേരമായല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne karale kathirunnu

Additional Info

Year: 
1973

അനുബന്ധവർത്തമാനം