ബിന്ദൂ നീയാനന്ദ ബിന്ദുവോ

ബിന്ദൂ....ബിന്ദൂ.... ബിന്ദൂ നീയാനന്ദ ബിന്ദുവോ എന്നാത്മാവിൽ വിരിയും വർണ്ണപുഷ്പമോ ആതിരാക്കുളിരൊളി തെന്നലോ (ബിന്ദൂ...)

കസ്തൂരി പൂശിയ കവിളിൽ മുകരാൻ ദാഹം ദാഹം എനിക്കു മോഹം (2)
ഒരു നോക്കു കണ്ടോട്ടെ കിളിക്കൊഞ്ചൽ കേട്ടോട്ടെ(2)
ഞാനെന്നെ മറന്നോട്ടെ ആതിരാക്കുളിരൊളി തെന്നലോ (ബിന്ദൂ..)

എന്നാത്മസരസ്സിൽ വിടരും അഭിലാഷ സുന്ദരകുമുദിനി നീ മാത്രം (2)
ചന്ദ്രികച്ചാറിൽ നീരാട്ടിനെത്തിയ ചന്ദ്രികച്ചാറിൽ നീരാട്ടിനെത്തിയ കുഞ്ഞിളം കേഴമാനേ ആതിരാക്കുളിരൊളി തെന്നലോ (ബിന്ദൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bindhu nee anandha bindhu

Additional Info

അനുബന്ധവർത്തമാനം