ലവ്‌ലി ഈവ്നിംഗ്

ലവ്‌ലി ഈവ്നിംഗ്
ലവ്‌ലി ഈവ്നിംഗ്
ഐ ലൗ യൂ മൈ ഡിയര്‍
സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ...
ഈ നൃത്തശാല തുറക്കൂ
കരവലയങ്ങളില്‍ എന്നെയൊതുക്കാന്‍ കമോണ്‍...കമോണ്‍...
ലവ്‌ലി ഈവ്നിംഗ്

മദനനര്‍ത്തനമാടാനെത്തിയ
യവനകന്യക ഞാന്‍
ഇന്ദ്രിയങ്ങളുണര്‍ത്താനെത്തിയ സ്വര്‍ല്ലോകസുന്ദരി ഞാന്‍
വിരിമാറിലെ ചൂടു പകരൂ
വികാരപുഷ്പങ്ങളിറുക്കൂ
മധുരമധുരമാമെന്നധരങ്ങള്‍
മതിവരുവോളം നുകരൂ
ലവ്‌ലി ഈവ്നിംഗ്

ഈ നിറചഷകങ്ങളില്‍
മധുരമുന്തിരിനീര്‍
വരുമോ എന്നിലലിയാന്‍
തരുമോ നിന്‍ നിധികള്‍
ഒരു പുഞ്ചിരി പകരൂ
മധുചുംബനമേള
നിലാവു പെയ്യും രാവിലെന്നെ
വാരി വാരി പുണരൂ

ലവ്‌ലി ഈവ്നിംഗ്
ലവ്‌ലി ഈവ്നിംഗ്
ഐ ലൗ യൂ മൈ ഡിയര്‍
സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ...
ഈ നൃത്തശാല തുറക്കൂ
കരവലയങ്ങളില്‍ എന്നെയൊതുക്കാന്‍ കമോണ്‍...കമോണ്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lovely evening

Additional Info

Year: 
1975

അനുബന്ധവർത്തമാനം