ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ
ആ..... ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ
കിലുകിലാ ശബ്ദത്തിൽ
സ്നേഹബന്ധം ആ സ്നേഹബന്ധം
ഈ ലോകയാഥാര്‍ത്ഥ്യമേ ഈ ലോകയാഥാര്‍ത്ഥ്യമേ (ഹൃദയം..)
അനഘമാം രത്നമെന്നോർത്തു ഞാൻ ലാളിച്ചു
കനലെന്നറിഞ്ഞപ്പോൾ നൊന്തുപോയി
താളുകൾ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്
സൗഹൃദം പോറൽ വരുത്തിവെച്ചു
പോറൽ വരുത്തിവെച്ചു (ഹൃദയം..)
ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി
നാളുകൾ പൊഴിയും ആളുകൾ മറയും
തെറ്റുകൾ മണ്ണിൽ മറഞ്ഞുപോകും
മണ്ണിൽ മറഞ്ഞുപോകും (ഹൃദയം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Hrudayam marannu
Additional Info
ഗാനശാഖ: