മുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേ

മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ
മൂന്നാറിലുദിക്കുമുഷസ്സേ
പ്രകൃതിയും ഞാനും നിന്നുദയത്തിൽ
പ്രാണായാമത്തിൽ നിന്നുണർന്നൂ

ഒരു പുഷ്പം ഞങ്ങൾ ചോദിച്ചൂ
നീ ഒരു പൂങ്കാവനം തീർത്തു തന്നു
നന്ദിയില്ലാത്തവർ ഞങ്ങളാ പൂവനം
ഗന്ധർവന്മാർക്കു വിറ്റു
സ്വർണ്ണനക്ഷത്രങ്ങളാക്കി അവരതു
സ്വർണ്ണനക്ഷത്രങ്ങളാക്കി - തരില്ലേ
ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ
(മുഖശ്രീ..)

ഒരു രത്നം ഞങ്ങൾ ചോദിച്ചു
നീ ഒരു രത്നാകരം തീർത്തു തന്നു
സ്നേഹമില്ലാത്തവർ ഞങ്ങളാ പാൽക്കടൽ
ദേവലോകത്തിനു വിറ്റു
ഹേമന്തചന്ദ്രികയാക്കി അവരതു
ഹേമന്തചന്ദ്രികയാക്കി - തരില്ലേ
ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ
(മുഖശ്രീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukhasree kumkumam

Additional Info

അനുബന്ധവർത്തമാനം