അത്തിക്കായ്കൾ പഴുത്തല്ലോ
അത്തിക്കായ്കൾ പഴുത്തല്ലോ
ചെമ്മുന്തിരി വള്ളി തളിര്‍ത്തല്ലോ (2)
യെരൂശലേമിൻ കന്യകയാളേ വരൂ വരൂ വീണ്ടും (2)
മാതളമലരിൻ മധുവിലുമേറെ
മധുരം നിന്നനുരാഗം (2)
ശാരോണിൻ പനിനീരിലുമേറെ
പരിമളമാര്‍ന്നോരധരം(2) (അത്തിക്കായ്കൾ...)
താമരമൊട്ടുകളിണയായ് വിരിയും
കുളിരോലും നിൻ മാറിൽ(2)
തല ചായ്ച്ചിനി ഞാൻ പകരാം പുതിയൊരു
പാട്ടിൻ സുരഭില മന്ത്രം (അത്തിക്കായ്കൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Athikkaykal pazhuthallo