എന്നെ വിളിക്കൂ
വരിക സോളമൻ തൻ പൊൻ കിനാവേ
നീ വരൂ യരൂശലേം പുത്രിയാം കന്യകേ
എന്നെ വിളിക്കൂ എന്നെ വിളിക്കൂ
പൊന്നോണക്കുഴലൂതി നിൻ
പൊന്നോണക്കുഴലൂതി
നഗ്നപാദങ്ങളിൽ നീയണിയിച്ചൊരു
തങ്കച്ചിലമ്പു ചാർത്തി വരാം
തപത മനസ്സിൽ നീ വിരിയിച്ചൊരു
താമരമലരുകൾ കോർത്തു തരാം
ദേവദാരുത്തണലിൽ
ലെബണോണിലെ പുൽ മേടിൽ
ആടു മേച്ചു കളിച്ചു നടന്നൊ
രിടയപ്പെൺ കൊടി ഞാൻ
ജീവനായകാ
ജീവനായകാ നീയാ
മുരളീരവത്താലന്നെൻ
ജീവനിൽ കുളിർ പാകിയെനിക്കാ
രാഗകിരീടം തന്നൂ
(എന്നെ വിളിക്കൂൂ...)
പൂവിറുത്തു നടന്നു നാം
മാല കോർത്തു നടന്നു
നാമൊരേ മധുപാത്രത്തിൽ
ചെമ്മുന്തിരിനീരു നുകർന്നൂ
ഇനിയും ഇനിയും ദേവാ നീ
എന്നെ വിളിക്കുകയില്ലേ
ഇനിയും ഇനിയും ദേവാ ഞാൻ
വരുമല്ലോ നിന്നരികിൽ
(എന്നെ വിളിക്കൂ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
enne vilikkoo