പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലും

 

പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലുമെൻ മനം
പൊട്ടിക്കരയുകയായിരുന്നു
പൂത്തു വസന്തങ്ങൾ എങ്കിലുമെന്നുള്ളിൽ
കത്തുന്ന തീ വെയിലായിരുന്നു
(പൊട്ടിച്ചിരിച്ചു...)

കൊട്ടിയടച്ചൊരു സ്വർഗ്ഗകവാടത്തിൽ
മുട്ടി വിളിക്കുവതെന്തിനു ഞാൻ
ഇത്തിരി തീർത്ഥജലത്തിനായിനിയും
കൈക്കുമ്പിൾ നീട്ടുവതെന്തിനു ഞാൻ
(പൊട്ടിച്ചിരിച്ചു....)

നട്ടു നനച്ചൊരീ മുന്തിരിത്തോപ്പുകൾ
കൈപ്പുനീർ മാത്രം പകർന്നു തന്നൂ
മൊട്ടിട്ട മോഹങ്ങളൊക്കെയുമെൻ മുന്നിൽ
ഞെട്ടറ്റു ഞെട്ടറ്റു വീണടിഞ്ഞു
(പൊട്ടിച്ചിരിച്ചു....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
pottichirichu