ഒരു വഴിത്താരയിൽ

 

ഒരു വഴിത്താരയിൽ
ഒറ്റയ്ക്കു നിന്നു ഞാൻ
ഇരുളിൽ കൂരിരുളിൽ
ഒരു മരുഭൂമിയിൽ
ദാഹിച്ചു നിന്നു ഞാൻ
വെയിലിൽ തീ വെയിലിൽ

ആകാശക്കൂടാരം തന്നിൽ നിന്നും
ആ വെള്ളിത്താരമിറങ്ങി വന്നു
ബെത്‌ലഹേമിന്റെ വെളിച്ചമെന്റെ
നെറ്റിയിൽ തങ്കക്കുറി വരച്ചൂ
(ഒരു വഴിത്താരയിൽ..)

മാലാഖ പോലൊരു തെന്നലന്നു
മാമലയേഴും കടന്നു വന്നൂ
മേലേത്തൊടികളിൽ മേഞ്ഞു നിന്ന
മേഘത്തിൻ പാല് കറന്നു തന്നൂ
(ഒരു വഴിത്താരയിൽ..)

കാളിന്ദീ തീരത്തെ പുൽക്കുടിലിൽ
ഞാനൊരു മൺ വിളക്കായിരുന്നു
ഈ മൺ വിളക്കിന്റെ ചുറ്റുമെന്റെ
മോഹങ്ങൾ മന്ത്രം ജപിച്ചുണർന്നൂ
(ഒരു വഴിത്താരയിൽ..)

ഒരു വഴിത്താരയിൽ
ഒരു മരുഭൂമിയിൽ
ഒറ്റയ്ക്കു നിന്നു ഞാൻ
ദാഹിച്ചു നിന്നു ഞാൻ
ഒരു പോൽ നാമൊരു പോൽ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru vazhitharayil

Additional Info

അനുബന്ധവർത്തമാനം