മുൾച്ചെടിക്കാട്ടിൽ പിറന്നു

 

മുൾച്ചെടിക്കാട്ടിൽ പിറന്നു ഞാൻ
ഒരു മുൾമുടി ചൂടി വിടർന്നു ഞാൻ
നിൻ കാൽ കഴുകാൻ പനിനീരുമായ് രണ്ടു
കണ്ണുകൾ കാത്തു നില്പൂ

ഇനിയും വരില്ലേ
ഇതിലേ വരില്ലേ
ഇവളുടെ മിഴിനീരിന്നർച്ചന കൈക്കൊള്ളാൻ
ഇനിയും ഇതിലേ വരില്ലേ
(മുൾച്ചെടി....)

കുളിർ കാറ്റു പോലെ
പുലർകാന്തി പോലെ
കുരിശിന്റെ വഴി തോറും
ദുഃഖിതർക്കാശ്വാസം
അരുളാനിനിയും വരില്ലേ
(മുൾച്ചെടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
mulchedikkattil