വയനാടൻ മഞ്ഞള്

 

വയനാടൻ മഞ്ഞളു മുറിച്ചതു പോലൊരു
മലനാടൻ പെണ്ണ്
അവളെ കൊല്ലാൻ വിളിച്ചാലും വളർത്താൻ വിളിച്ചാലും
കുളക്കോഴിയെപ്പോലൊരോട്ടം
അവൾ കൊക്കിക്കുണുങ്ങിയൊരോട്ടം

വരിനെല്ലു ചേറി വിളിച്ചു ഞാൻ അപ്പോൾ
കരളിന്മേൽ കൊത്തുന്ന നോട്ടം
പിന്നാലെ ചെന്നു വിളിച്ചു ഞാൻ അപ്പോൾ
തെന്നിപ്പിടഞ്ഞങ്ങൊരോട്ടം
(വയനാടൻ മഞ്ഞള്...)

ഒരു വാക്കു മിണ്ടാൻ കൊതിച്ചു ഞാൻ
അപ്പോൾ കളിയാക്കിക്കൊണ്ടൊരു നോട്ടം
പാലും പഴവുമായ് ചെന്നു ഞാൻ അപ്പോൾ
വാലും കുലുക്കിയൊരോട്ടം
(വയനാടൻ മഞ്ഞള്...)

വലവീശി വഴിവക്കിൽ കാത്തൂ ഞാൻ അപ്പോൾ
മറുവഴി ചിലച്ചും കൊണ്ടോട്ടം
നെഞ്ചത്തടിച്ചു പറഞ്ഞു ഞാൻ എടീ
വമ്പത്തീ നീയാണു പെണ്ണ്
(വയനാടൻ മഞ്ഞള്...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
vayanadan