നീയെ

നീയെ ഭൂവിൻ നാദം രൂപം
വീറായ്‌ ‌ മുന്നിൽ  മാറും നേരം 
വീഴാതെങ്ങും നീളും നാളം 
നീയേ തീയായ് ആളും ലോകം 

പാശബന്ധനാത് സർവ്വം മോചയ
ജീവദായിനീ ഹെ നാരീ  നീ 

മഹിതചരിതമതേറെ  പറയുവതിന്നിനി നേരം 
മതിയാവതില്ലിഹ  ബാലെ
പരിചൊടു പോവുക  നീയേ 
മതി ശോകഭാവമേതേറെ 
മതിയിൽ നിൻ  ഉൾമുഖമാകെ 
ഉണർന്നാൽ നീ നിർജ്ഝരി മാതെ
വളർന്നീടു  ഈ ജഗത്താകെ
 നീയേ  നാരീ  മഹാബലരൂപിണി 
നിൻ പദധൂളിയിൽ  മായുമീ നാകമേ 
മഹാസൂര്യമതിശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ  വിധേ
 

ഈ പാട്ടിന്റെ സാഹിത്യം/വരികൾ നമുക്ക് ലഭ്യമാക്കി ഈ ഗാനത്തിനെ സമ്പൂർണ്ണമാക്കിയ ഗാനരചയിതാവ് ധന്യക്ക് നന്ദിയും കടപ്പാടും  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeye

Additional Info