സുലേഖ കാപ്പാടൻ

Sulekha Kapadan
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2

1990 ഒക്റ്റോബർ 10 ന് സുരേന്ദ്രന്റെയും കമലയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. സ്ക്കൂൾ കോളേജ് വിദ്യാഭ്യാസമെല്ലാം ബാംഗ്ലൂരിൽ തന്നെ പൂർത്തിയാക്കി.  ഹ്യൂമൻ റോസോഴ്സസിൽ  BBA ബിരുദവും, MBA മാസ്റ്റർ ബിരുദവും പൂർത്തിയാക്കിയ സുലേഖ HR മാനേജരായി ജോലി ചെയ്യുന്നു. ചെന്നൈക്കാരനായ കമ്പോസർ ശരൺ സൂര്യയാണ് സംഗീതത്തിൽ സുലേഖയുടെ ഗുരു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം സുലേഖ പ്രൊഫഷണലായി പാട്ടുകളുടെ സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങി. 2020 ലാണ് സിനിമയിൽ തുടക്കം കുറിച്ചത്. ഗോപീസുന്ദറിന്റെ സംഗീതത്തിൽ വേൾഡ് ഫെയ്മസ് ലൗവ്വർ എന്ന സിനിമയിൽ ബാക്കിംഗ് വോക്കലിസ്റ്റായിട്ടായിരുന്നു തുടക്കം. സുലേഖയുടെ കവർ സോംഗ് കേട്ടിട്ടാണ് ഗോപി സുന്ദർ സിനിമയിൽ പാടുവാൻ വിളിച്ചത്. അതിനു ശേഷം രാഹുൽ രാജിന്റെ സംഗീതത്തിൽ ലാൽബാഗ് എന്ന സിനിമയിൽ കന്നഡയിൽ വരികൾ എഴുതി ആലപിച്ചു. പിന്നീട് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലും സുലേഖ ഒരു ഗാനം ആലപിച്ചു. 

സുലേഖയുടെ ഫേസ്ബുക്ക്  പേജിവിടെ