ഒരു കൊടം പാറ്
ഒരു കൊടം പാറ്
ഒല്ലിയടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക്
മറു മിളിന്തിയിൽ മനമുട്ട്
ഇരു മിളിന്തിയും കറ്റാണേ
കറ്റാൽ നിന്നെ കട്ടോളാ
എന്ത് കട്ടു
ചേല് കട്ടു
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ
കാട്ട് മിശിറിൻ
കലമ്പല്
കരുമരത്തിൻ മൂളല്
ചങ്കില്
തൂളി പെയ്യണ് കടലില്
ചാറലവളുടെ ചങ്കിലും
പെണ്ണ് നനയണ്
പൂമി കുളിരണ്
പെണ്ണ് പടരണ്
മണ്ണ് കുതിരണ് .
പാട്ട് പടരണിന്നാട്ടം മുറുകണ്...
കൂട്ട് കുഴൽവിളി
പൊന്തി മുഴങ്ങണ്
തുറ്റാവഴിച്ചവളാട്ടമാടണ്
കറ്റെറിഞ്ഞവൾ
കരളു കക്കണ്
എന്ത് കട്ട്
ചേല് കട്ട്
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ
*പാളുവ ഭാഷ /പറയഭാഷയിലാണ് ഈ പാട്ട് രചിക്കപ്പെട്ടിരിക്കുന്നത്.
ഈ ഗാനസാഹിത്യം/ലിറിക്സ് ലഭ്യമാക്കി ഇതിനെ സമ്പൂർണ്ണമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിക്ക് കടപ്പാടും നന്ദിയും