നാണം മേലാകെ

നാണം മേലാകെ ഉമ്മ വെച്ചഴകിന്‍
കിങ്ങിണി കിണുക്കും പ്രായം
കൈയ്യെത്തും ദൂരത്ത് മെയ്യെത്തും തേന്മാവിൽ
പടരാൻ മാത്രം അറിയും ചാരുലതേ
ചാരുലതേ
നാണം മേലാകെ ഉമ്മ വെച്ചഴകിന്‍
കിങ്ങിണി കിണുക്കും പ്രായം
കിങ്ങിണി കിണുക്കും പ്രായം

ഉള്ളിൽ വിരിയും പൂജാപുഷ്പങ്ങളിൽ
തുള്ളിയടരും പനിനീർ മണികളിൽ
മിന്നിയിളകി ഉലകം പെണ്ണിലൊളിയും കനവിൽ
അന്നക്കിളികൾ ചിലച്ചൂ
വർണ്ണച്ചിറകു വിരിച്ചു
നാണം മേലാകെ ഉമ്മ വെച്ചഴകിന്‍
കിങ്ങിണി കിണുക്കും പ്രായം

ചേവൽ പിടകൾ ചേകാനണയും
അന്തിവനിയിലെ അരയാൽക്കൊമ്പിൽ
തെന്നലിളകി ഇലകൾ തമ്മിലുരുമ്മി കുയിലിൻ
കൊഞ്ചും മൊഴികളുണർന്നു
നെഞ്ചം മധുരമറിഞ്ഞു
നാണം മേലാകെ ഉമ്മ വെച്ചഴകിന്‍
കിങ്ങിണി കിണുക്കും പ്രായം
കിങ്ങിണി കിണുക്കും പ്രായം

Naanam melaake (Rala Rajan)