പൂവമ്പൻ പാടി പുന്നാഗവരാളി
പൂവമ്പൻ പാടി പുന്നാഗവരാളി
പൂവമ്പൻ പാടി പുന്നാഗവരാളി
നാഗം പത്തി പൊക്കിയാടും നേരം
നാഗം പത്തി പൊക്കിയാടും നേരം
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
പൂവമ്പൻ പാടി പുന്നാഗവരാളി
പൂവമ്പൻ പാടി പുന്നാഗവരാളി
ചമ്പകക്കാവും കടന്ന് വന്നെത്തി
അടിമുടി തഴുകുമീ കാറ്റ്
ചമ്പകക്കാവും കടന്ന് വന്നെത്തി
അടിമുടി തഴുകുമീ കാറ്റ്
ഈ മോഹം കുന്നിച്ചെറുമണി മല പോലായി
ഇണങ്ങി..കൂടി ഇരുമെയ്യങ്ങനെ ഒരുമെയ്യാകാൻ
പൂവമ്പൻ പാടി പുന്നാഗവരാളി
പൂവമ്പൻ പാടി പുന്നാഗവരാളി
മണ്ണു മണക്കും ലഹരിയുണർത്തി
പുതുമഴ പൊഴിയും മുഹൂർത്തം
മണ്ണു മണക്കും ലഹരിയുണർത്തി
പുതുമഴ പൊഴിയും മുഹൂർത്തം
ഈയാട്ടം നാഗങ്ങൾ നമ്മുടെ ഇണയാട്ടം
ഈയാട്ടം നാഗങ്ങൾ നമ്മുടെ ഇണയാട്ടം
ഇഴുകി.. വീഴും ഇണങ്ങി പൊങ്ങിയും ഇണങ്ങിയാട്ടം
പൂവമ്പൻ പാടി പുന്നാഗവരാളി
നാഗം പത്തി പൊക്കിയാടും നേരം
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
പൂവമ്പൻ പാടി പുന്നാഗവരാളി
പൂവമ്പൻ പാടി പുന്നാഗവരാളി