മേരീ മേരീ ദിൽറുബാ

Year: 
2019
Meri Meri Dilruba
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പാതി മൗനങ്ങളേ... 
പാതി ദാഹങ്ങളേ....
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ...

ഹേയ് ഹലോ... 
ഹേയ് ഹലോ... ഒന്ന് നിന്നേ...
നിന്നിലെ നിന്നെ ഞാൻ.. 
തേടുന്നു കണ്ണേ...
നീയിന്നെൻ സ്വരങ്ങളായെങ്കിൽ...
ആരാരും തരാത്ത രാഗം തരാം ഞാൻ...
മേരീ മേരീ ദിൽറുബാ... 
കാണാദൂരം പോരുമോ...
മേരീ മേരീ ജാനേജാ... 
മെല്ലേ വരാമോ...
മേരീ മേരീ ദിൽറുബാ... 
കാണാദൂരം പോരുമോ...
മേരീ മേരീ ജാനേജാ... 
മെല്ലേ വരാമോ...

ഹേയ് ഹലോ... 
ഹേയ് ഹലോ... ഒന്ന് നിന്നേ...
നിന്നിലെ നിന്നെ ഞാൻ.. 
തേടുന്നു കണ്ണേ...

പാതി മൗനങ്ങളേ... 
പാതി ദാഹങ്ങളേ....
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ...
പാതിരാവാനവും... 
ഈ കിനാതീരവും...
സാക്ഷി നിൽക്കുന്നിതാ ചാരെയായ്...
കരളിലെ ഓരോ നാളവും...
പ്രിയമൊരു മറുപടി തിരയെ...
മധുമൊഴി കാതിൽ മൂളുമോ... നീ...

നിൻ പാതി മൗനം... 
ഈണങ്ങളാക്കാം ഞാൻ...]
നിൻ പാതി ദാഹം... 
തേൻമാരിയാക്കാം... 
ഇന്നാദ്യം വിടർന്നു പൂ പോൽ ഞാൻ 
എന്നോമൽ പരാഗമാകാൻ വരൂ നീ....

ഹേയ് ഹലോ... 
ഹേയ് ഹലോ... ഒന്ന് നിന്നേ...
നിന്നിലെ നിന്നെ ഞാൻ.. 
തേടുന്നു കണ്ണേ...

മേരീ മേരീ ദിൽറുബാ... 
കാണാദൂരം പോരുമോ...
മേരീ മേരീ ജാനേജാ... 
മെല്ലേ വരാമോ...

മേരി മേരി ദിൽരൂബ | Happy Sardar| Gopi Sundar | Kalidas Jayaram | Sreenath Bhasi | Naresh Iyer