ഞാനാകും പൂവിൽ

Year: 
2019
Njaanakum Poovil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഞാനാകും പൂവിൽ 
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും 
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ 
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും 
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്.. 
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ... 
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ... 
തീയോ... നീയോ...

ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...

ഞാനാകും പൂവിൽ 
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും 
മാനത്തിൻ മുത്തം ആരോ...

പ്രാണനേ നീ... ഈണമോതും...
വീണയാക്കി വിരലിനാൽ...
നീ വരാനായ്... കാത്തു നിൽക്കും...
നാളമാക്കി മിഴികളേ....
കനവൊരു നീർച്ചോലയായ്... 
അതിനിവൾ നെയ്യാമ്പലായ്...
നനു നനെ ഇതളോടിതള് വിരിയേ...

ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...

നീയൊരാളിൻ... കാതിലോതും... 
വാക്കുപോലേ ഇശലുകൾ...
എന്റെ നാണം... കണ്ടു നിന്നേ... 
പുഞ്ചിരിപ്പൂ കൊലുസ്സുകൾ..
മറയണ് പാരാകവേ... 
തെളിയണ് നീ മാത്രമേ...
പ്രണയമിതൊഴുകി ഒഴുകി നിറയേ...

ഞാനാകും പൂവിൽ 
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും 
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ 
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും 
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്.. 
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ... 
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ... 
തീയോ... നീയോ...

ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...

Njaanakum Poovil | Official Video Song | Happy Sardar| Gopi Sundar | Kalidas Jayaram