വാർമതിയെ

വാർമതിയെ ചിരിമായുന്നു പതിയേ ..
കാർമുകിലിൻ നിര മൂടുന്നു മിഴിയേ..
വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ...
മിഴിനീരിനാൽ.. കാഴ്ചകൾ നനയേ
കാനവാകെയും ചില്ലുപോലുടയേ..
ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ
വിധിമാറ്റുവാൻ പാതകൾ തിരയേ...

ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ
ഇരുകാതിലാ മൊഴിയെന്തിനോ തന്നു
അടരുന്നുവോ പിന്നെ ഒടിയുന്നിതെൻ ജീവൻ
മൃതിയാകിലും നിഴലായ് വരാം കണ്ണേ...
ശിലപോലെ ഞാൻ.. ഏകയായ് ഉറയെ
ഇരുൾ മായ്ക്കുമോ പൊൻ പുലർതിരിയേ 

വാർമതിയെ ചിരിമായുന്നു പതിയേ ..
കാർമുകിലിൻ നിര മൂടുന്നു മിഴിയേ..
വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ...
മിഴിനീരിനാൽ.. കാഴ്ചകൾ നനയേ
കാനവാകെയും ചില്ലുപോലുടയേ..
ഉടയേ ..ഉടയേ..

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varmathiye

Additional Info

Year: 
2019

അനുബന്ധവർത്തമാനം