വെൺമേഘമായ്

വെൺമേഘമായ് എന്നുള്ളിൽ പെയ്യും നീയാരോ...
എന്നോർമ്മതൻ വാതിൽ തുറക്കും നീയാരോ..
സ്വപ്നങ്ങളായ് എന്നെ തലോടും നീയാരോ
മൺപാതയിൽ ചങ്ങാതി വെയിലായ് നീയാരോ
വെറുതെ മൂവന്തിനേരം...
അകലെ നോക്കിനിൽക്കുമ്പോൾ...
എരിയും.. സൂര്യനാളങ്ങളായെൻ  
മിഴിയിൽ വന്നതെന്തേ നീ ..
താരേ ഈ നെഞ്ചം പാടും....പാട്ടിൻ ഈണം നീയേ ..

ചാരെ ജനലഴിയരികെ കുഞ്ഞുരാപ്പാടിതൻ
തേൻകൊഞ്ചലിൽ കേൾക്കുന്നു ഞാൻ നിന്നെ
ദൂരെ വിരിയും മലരിൽ വന്നു പൂമ്പാറ്റയിൽ  
പൂത്തുമ്പിയിൽ  കാണുന്നു ഞാൻ നിന്നെ ..
ലില്ലിക്കൂടിൽ തെന്നൽ താളങ്ങളായ്   
കാലൊച്ചകൾ കേട്ടുവോ ..
ഒന്നും ഓർക്കതുള്ളാം ചായുമ്പോഴെൻ
മുറ്റത്തു നീ വന്നുവോ ....
താരേ ഈ നെഞ്ചം പാടും....പാട്ടിൻ ഈണം നീയേ ..

വെൺമേഘമായ് എന്നുള്ളിൽ പെയ്യും നീയാരോ...
എന്നോർമ്മതൻ വാതിൽ തുറക്കും നീയാരോ..
സ്വപ്നങ്ങളായ് എന്നെ തലോടും നീയാരോ
മൺപാതയിൽ ചങ്ങാതി വെയിലായ് നീയാരോ
വെറുതെ മൂവന്തിനേരം...
അകലെ നോക്കിനിൽക്കുമ്പോൾ...
എരിയും.. സൂര്യനാളങ്ങളായെൻ  
മിഴിയിൽ വന്നതെന്തേ നീ ..
താരേ ഈ നെഞ്ചം പാടും....പാട്ടിൻ ഈണം നീയേ ..
താരേ നെഞ്ചം പാടും....പാട്ടിൻ ഈണം നീയേ ..

NB : Copying lyrics from M3db and posting to other similar websites is strictly prohibited. Lyrics provided here are for public referance only and is subject to copyright @ M3DB.COM

Vinmeghamaay | Oru Karribean Uddaippu | Samuel Abiola Robinson, Rishi Prakash & Megha Mathew