വടക്കന്നം കാറ്റില്
ഓഹോഹോ തന്നാന
ഓഹോഹോ താനന തന്നാന
തന്നന്ന തന്നാതാനനാ ഹോയ്
തനനതാനാനാനാനാ ഹോയ്
വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ്
പാവം ഹൃദയം തിരകളില്‍ തേങ്ങി ഹോ
ദിക്കുതിരിയാതെ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുളും യാമങ്ങളില്‍ ഹോ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുള്‍ മൂടും തീരം തേടുന്നേ
വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ്
കാണാന്‍ കൊതി പെരുകി
കണ്ടപ്പോള്‍ മതിമറന്നു
കൈമാറിയ രഹസ്യമെല്ലാമേ ഹോ
ഇടപഴകി കൈമോശം വന്നു ഹോ
പോകേ പോകേ പൂവിട്ട പുതുമരങ്ങള്‍
തളര്‍ന്നും വിറഞ്ഞും വീണു ഹോ
തളര്‍ന്നല്ലോ തീരം തേടുന്നേ
വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ്
വീണ്ടും തളിരണിഞ്ഞോ വിങ്ങലിന്നറുതിവന്നോ
മഴ പെയ്യാന്‍ മറന്നൊരാകാശം
ഒരു കുളിരിന്നൊറ്റിച്ചതില്ലാ ഹോ
പിന്നെ പിന്നെ നീ വരും പാതയില്‍
നിറയെ കണ്ണീര്‍ പെയ്തു ഞാന്‍ ഹോ
ഒരു പുത്തന്‍ തീരം തേടുന്നേ
വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ്
പാവം ഹൃദയം തിരകളില്‍ തേങ്ങി ഹോ
ദിക്കുതിരിയാതെ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുളും യാമങ്ങളില്‍ ഹോ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുള്‍ മൂടും തീരം തേടുന്നേ