പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍

പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍ 
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
തിളങ്ങും പൊന്‍തൂവലിന്‍ 
തൂമഞ്ഞു മെയ്യില്‍ മെഴുകി 
ഈറന്‍ അണിഞ്ഞു നാം 
ഒന്നു ചേരാനായ് നമ്മള്‍ ഓര്‍ത്തതല്ലല്ലോ
പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍ 
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി

പൂമൊട്ടില്‍ തളര്‍ന്നിളകും 
തേന്‍ വണ്ടായ് മുരണ്ടു നീ (2)
ഈ രാവിനുണ്ടോരായിരം 
മൗനം നിറഞ്ഞ രഹസ്യങ്ങള്‍ (2)
കാത്തു നില്‍പ്പൂ ഞാന്‍ 
കാതിലോതുമോ നീ
മനം നിറയേ എന്നും കാണും 
കനവെന്തെന്നോര്‍ക്കാമോ
നമുക്കോര്‍ത്തു മതിവരുമോ
പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി

ഞാന്‍ എന്നെ മറക്കുകയോ 
മാന്‍പേട മെരുങ്ങുകയോ (2)
ഈ ആശ്രമം പുണ്യാശ്രമം 
ഓ മാലിനി നീ തളരേണ്ട (2)
ചാരെ വന്നെന്നെ ചാമയൂട്ടുമോ നീ
അരികില്‍ വരൂ മാനേ നിന്നെ 
പുണരാനുണ്ടാവേശം
അതു താനെന്നഭിലാഷം

പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍ 
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
തിളങ്ങും പൊന്‍തൂവലിന്‍ 
തൂമഞ്ഞു മെയ്യില്‍ മെഴുകി 
ഈറന്‍ അണിഞ്ഞു നാം 
ഒന്നു ചേരാനായ് നമ്മള്‍ ഓര്‍ത്തതല്ലല്ലോ
പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍ 
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnanthiyil poonnilachirakil

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം