മനസ്സിൻ ആരോഹണം - M
മനസ്സിൻ ആരോഹണം
മനസ്സിൻ ആരോഹണം
കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി
കിരുകിരം തരിച്ചു പൂന്തേൻ വാർന്നു
പൂമാതിൻ നടനത്തിൽ ലയമുണർന്നു
മനസ്സിൻ ആരോഹണം
കുളിരോടു നിറം കലർന്ന് ഇളകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം
ശ്രുതിയോടു താളവും ചേർന്നൊഴുകും
സ്വർഗ്ഗീയ ഗന്ധർവ സംഗീതം
വിശ്രാന്തി വീശുന്ന സന്ദേശം
തീരാത്ത സൗന്ദര്യ തേരോട്ടം
വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ
മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിളക്കം
മനസ്സിൻ ആരോഹണം
മനസ്സിൻ ആരോഹണം
എഴുവർണ്ണ സ്വരങ്ങൾക്ക് ഒന്നുലയുവാൻ
തളിർമഞ്ചം ഒരുക്കുന്നു വാസന്തശ്രീ
ഒളികളിയാടുന്ന മാരിവില്ലേ
വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ
അന്യോന്യഭംഗികൾക്കാധാരം നീ
മാനത്തെ ആനന്ദ നീരോട്ടം
കുളിർന്ന നെഞ്ചിലെ കിളർന്ന മോഹമായ്
കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ
മനസ്സിൻ ആരോഹണം
മനസ്സിൻ ആരോഹണം
കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി
കിരുകിരം തരിച്ചു പൂന്തേൻ വാർന്നു
പൂമാതിൻ നടനത്തിൽ ലയമുണർന്നു
മനസ്സിൻ ആരോഹണം
മനസ്സിൻ ആരോഹണം
ആ.......