എൻ മിഴിപ്പൂവിൽ

എൻ മിഴിപ്പൂവിൽ കിനാവിൽ..
നിൻ മുഖം വീണ്ടും വന്നിതാ.. നിറയെ ..
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ
പതിയെ ഇതാ തരുശാഖകൾ ഹരിതാഭമായ് വിരിയെ
വരവായിതാ.. പുതുയാത്രയിൽ...
തുണയോർമ്മകൾ അരികെ..
എൻ മിഴിപ്പൂവിൽ കിനാവിൽ..
നിൻ മുഖം വീണ്ടും വന്നിതാ.. നിറയെ ..

പോയൊരാ പുലരികൽ ഈ വഴി വരും
ആർദ്രമായ് മഴവിരൽ നമ്മളെ തൊടും
എഴുതാൻ മറന്നൊരാ.. അനുരാഗഗീതകം
ഒരു കാറ്റിതാ പാടി നിൻ കാതിൽ..
പാതകൾ പാലതിലായ് നീങ്ങി ഞാനിതാ
സാന്ധ്യമാം കടലിതിൽ സൂര്യനായ് സഖീ  
അലിയുന്നു നിന്നിലെ ഒരു തുള്ളി ജീവനായ് ...
അടരാതിനി ചേർന്നിതാ നമ്മൾ...

എൻ മിഴിപ്പൂവിൽ കിനാവിൽ..
നിൻ മുഖം വീണ്ടും വന്നിതാ നിറയെ ..
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ
പതിയെ ഇതാ തരുശാഖകൾ ഹരിതാഭമായ് വിരിയെ
വരവായിതാ പുതുയാത്രയിൽ...
തുണയോർമ്മകൾ അരികെ..

En Mizhi Poovil | DAKINI | Official Video Song | Rahul Riji Nair | Rahul Raj | Hari Narayanan