മൗനം
മൗനം നിൻ മൊഴിയായ്..
കാതിൽ നറുമഴയായ്
മേലെ മുകിലഴകായ് ..
എന്നിൽ കണിമലരായ്
നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം
എന്നിൽ നീ.. എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ.. എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം
ആയിരം നിറങ്ങളാൽ മിഴിവാതിൽ മെല്ലെ തുറക്കാം
ആയിരം കിനാക്കളാൽ ഒരു മിന്നൽ വിടർത്താം
ആരീ വിരിയും മലരിതൾ മധുവായ്
വാനിൽ ഉയരും ഒരു കിളിമൊഴിയഴകായ്
മഞ്ഞായ് അലസം വെറുതെ മൊഴിയായ്
നിൻ മുള്ളിൽ ഒരു ചെറുകുളിരായ് കുറുകാം
എന്നിൽ നീ.. എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം
മേലെ വിണ്ണിൽ മഴയിതളായ്..
മണ്ണിൻ മെയ്യിൽ പൊഴിയുമ്പോൾ...
ചെറു ചെറു ചിറകായ്....
വഴിയോരം വെറുതെ അലഞ്ഞീടാൻ
നനുനനെ പൊഴിയും കുളിരിൽ
നാം ഒഴുകി നിറഞ്ഞീടാൻ...
നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം
എന്നിൽ നീ.. എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ.. എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം