അറിയാതെ നിൻ

ഓ ...
അറിയാതെ എൻ മിഴികളിൽ
നിറയും...മൗനം ആദ്യമായ്....  
മായാതെ നിന്നോർമ്മകൾ
ഇന്നീ രാവിൽ മോഹമായ്  
അകലെ നീ അറിഞ്ഞോ ഈ മനമുരുകും  നൊമ്പരം
അകലെ നീ അറിഞ്ഞോ ഈ മനമുരുകും  നൊമ്പരം
എൻ പ്രാണനിലൊരു സാന്ത്വനമായ്  
ഈ നിമിഷം...അരികേ ...
ഉം ...ഹാ ....

നിൻ സ്വരം  കാതോർത്തു ഞാൻ..
വന്ന വീഥിയിൽ ...
തെന്നൽ മൂളും ഈണമൊന്നെൻ (2)
ഹൃദയത്തിൻ തന്ത്രിയിൽ ശ്രുതി മീട്ടവെ..
അരികിൽ വന്നൊരു രാഗമായലിയൂ....
ആ ..ആ

ആരെയും കാണാതെ നിൻ പൂവിതൾ ചുണ്ടിലെ
തേൻകണം തേടും.. ശലഭമെന്നിൽ ...(2)

അനുരാഗ ദൂതുമായ് വഴിനീളവേ
അരികിൽ വന്നൊരു മോഹമായ് അലി യൂ
അറിയാതെ എൻ മിഴികളിൽ
നിറയും മൗനം ആദ്യമായ്
മായാതെ നിന്നോർമ്മകൾ
ഇന്നീ രാവിൽ മൂകമായ് ....
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyathe nin