പടച്ചോൻ തന്നെ രക്ഷിക്കണം

ഓ.....
പടച്ചോൻ തന്നെ രക്ഷിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം
മനുഷ്യൻ തന്നെ ചിന്തിക്കണം
പല മാറ്റങ്ങൾ ഇവിടെ ഉണ്ടാകണം
പടച്ചോൻ തന്നെ രക്ഷിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം

ആദിയിൽ ഇവിടെ ജാതികളില്ലാ ഓ..
ആദിയിൽ ഇവിടെ ജാതികളില്ലാ
പാരിൽ വന്നതു പല ജാതി
ആണൊരു ജാതി പെണ്ണൊരു ജാതി
ആണൊരു ജാതി പെണ്ണൊരു ജാതി
അതുതാൻ ഉലകിൽ പൊതുനീതി
പടച്ചോൻ തന്നെ രക്ഷിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം

നാടുകൾ തോറും വീടുകൾ തോറും
ഇടവിടമാന ഉപദേശം
ആ ഉപദേശിക്കും ആസാദികളേ
വെറുതെയിരുന്നാൽ അതു പോരെ
പടച്ചോൻ തന്നെ രക്ഷിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം

എങ്ങനെയേലും ജീവിക്കണം
അങ്ങനെയോ നാം ജീവിപ്പൂ
ധീരതയുള്ളൊരു ഒരു ഹൃദയമുണ്ട്
ആലോചിച്ചാൽ തെറ്റേത്
പടച്ചോൻ തന്നെ രക്ഷിക്കണം
അതു കാലം തന്നെ പൊറുപ്പിക്കണം
മനുഷ്യൻ തന്നെ ചിന്തിക്കണം
പല മാറ്റങ്ങൾ ഇവിടെ ഉണ്ടാകണം
ഓ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padachon thanne rakshikkanam