സുഖം തരും പുതുകഥ
സുഖം തരും പുതുകഥ
ചൊല്ലീടാം നിന്നോടു ഞാൻ
കനിവൂറും കവിതയിൽ
സ്വർഗ്ഗങ്ങൾ നേടീടാം നാം
(സുഖം തരും..)
ആനന്ദം...തേനിമ്പം
ആരംഭം...സംഗീതം
ചിന്താമണീ ചെന്താമരേ എൻ കൺമണീ
എന്റെ പള്ളിയറയിൽ വന്ന പുള്ളിമയിലേ
എന്റെ പള്ളിയറയിൽ വന്ന പുള്ളിമയിലേ
നിന്നെ മാറിൽ ചേർത്ത് തേൻകഥ
ചൊല്ലിത്തരാം ഞാൻ
(സുഖം തരും..)
വിണ്ണാകേ...മേഘങ്ങൾ
നെഞ്ചാകേ...മോഹങ്ങൾ
വാർത്തിങ്കളേ രോമാഞ്ചമേ തേൻകിണ്ണമേ
എൻ കൊഞ്ചും കിളിയേ വാ പുല്ലാങ്കുഴലേ
എൻ കൊഞ്ചും കിളിയേ വാ പുല്ലാങ്കുഴലേ
നിന്നെ നുള്ളിനുള്ളി ഞാൻ സുഖം കിള്ളിത്തരുമേ
(സുഖം തരും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sukham tharum puthukadha
Additional Info
Year:
1983
ഗാനശാഖ: